മനാമ : ബഹ്റൈൻ ഒഐസിസി ദേശീയ സമതിയുടെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 27 വെള്ളിയാഴ്ച സെല്ലാ ഖ് ബഹ്റൈൻ ബീച്ച് ബെ റിസോർട്ട് ൽ വച്ചു
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടാതെ വർണവൈവിധ്യങ്ങളായ നിരവധി കലാപരിപാടികളും ആണ് ഓണാഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നത്.വിഷ്ണു കലഞ്ഞൂർ ജനറൽ കൺവീനറും,രഞ്ജിത് പഠിക്കൽ പ്രോഗ്രാം കമ്മറ്റി കൺവീനർ ആയും ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം , ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് രവി കണ്ണൂർ ജനറൽ സെക്രട്ടറി മാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, എം ഡി ജോയ് തുടങ്ങിയവർ നേതൃത്വം നൽകുന്നത്.പൂക്കളം, ഗാനമേള, നാടൻ പാട്ട്, തിരുവാതിര,ബിനു കോന്നി അവതരിപ്പിക്കുന്ന മെന്റലിസം,മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങിയ മറ്റ് അനേകം ഓണാഘോഷ പരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും അടങ്ങിയ ഒരു ആഘോഷമാണ് ഈ ഓണാഘോഷനാളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് 39251019,39154643 നമ്പറുകളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.