മനാമ : പാലക്കാടിന് കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും പാലക്കാട് എം.പി യുടെ അനാസ്ഥക്കെതിരെയും യൂത്ത് കോൺഗ്രസ് പാലക്കാട് പാർലിമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന ഒരു ലക്ഷം ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ബഹ്‌റൈനിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണത്തിന്റെ ഉദ്‌ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ രാജു കല്ലുംപുറം നിർവ്വഹിച്ചു.പാലക്കാട് ജില്ലയോടും പ്രത്യേകിച്ച് കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് കോച്ച് ഫാക്ടറി നിഷേധത്തിന് പിന്നിലെന്ന് രാജു കല്ലുംപുറം പറഞ്ഞു. ആയിരങ്ങൾക്ക് തൊഴിലിനും, പാലക്കാടിന്റെ വികസന മുന്നേറ്റത്തിനും വഴിയൊരുക്കുമായിരുന്ന പദ്ധതി കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടും അതിനെതിരെ മൗനം പാലിക്കുന്ന സ്ഥലം എം.പി യുടെ നടപടി ഗൂഢമാണ്. ഇതിനെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന പാലക്കാട് ജില്ല കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് പാർലിമെന്റ് കമ്മിറ്റിയും അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടായിരം പ്രവാസി ഒപ്പുകൾ ശേഖരിക്കുവാനാണ് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.പ്രസിഡണ്ട് ജോജി ലാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ,ഗഫൂർ ഉണ്ണിക്കുളം,യൂത്ത് വിങ് പ്രസിഡന്റും കെപിസിസി ഐടി സെൽ അംഗവുമായ ഇബ്രാഹിം അദ്ഹം,വനിത വിഭാഗം പ്രസിഡന്റ് ഷീജ നടരാജൻ,യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി,തോമസ് ജോൺ,സജി എരുമേലി, ജോൺസൺ ,ജില്ല കമ്മിറ്റി ഭാരവാഹികളായ ഷാജി ജോർജ്,നിസാർ കുന്നംകുളത്തിങ്ങൽ,അനസ്,സുലൈമാൻ,ഷഫീഖ്,സക്കീർ,വിജയൻ തൃത്താല,ബിനു പാലത്തിങ്ങൽ,ആകിഫ് നൂറ,അനൂപ് തുടങ്ങിയവർ സംസാരിച്ചു.