ഒഐസിസി ചാർട്ടേഡ് ഫ്ലൈറ്റ് – കോഴിക്കോട് ബുക്കിങ് ആരംഭിച്ചു

മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ദാദാഭായ് ട്രാവൽസുമായി സഹകരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യൻ എംബസിയുടെയും നിബന്ധനകൾക്ക് വിധേയമായി  ജൂൺ മാസം മൂന്നാം ആഴ്ചയിൽ കോഴിക്കോട്,  കൊച്ചി,  തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്  നടത്തുന്ന ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ ബുക്കിങ് ആരംഭിച്ചു. കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ യാത്രാ രേഖകൾ സ്വീകരിച്ചു തുടങ്ങി. ഇനിയും യാത്രാ രേഖകൾ സമർപ്പിക്കാത്ത ആളുകൾക്ക് ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണിവരെ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബോബി പാറയിൽ (36552207 ),  ഗഫൂർ ഉണ്ണികുളം (39698845 ),  ജവാദ് വക്കം ( 39199273),  മനു മാത്യു ( 32195551),  ഇബ്രാഹിം അദ്ഹം (39559832 ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.