ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു.

OICC gandhi jayanthiമസ്‌കത്ത്: ഒ ഐ സി സി ഒമാന്‍ നാഷനല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. മുന്‍ എം പി ഡോ. കെ എസ് മനോജ് രാഷ്ട്രപിതാവിന്റെ ഛായചിത്രത്തിന് മുമ്പില്‍ നിലവിളക്ക് തെളീച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സി വി സദീശന്റെ നേതൃത്വത്തില്‍ ഭഗവത് ഗീത പാരായണവും മുഹമ്മദ് ഇയാസ് ഖുര്‍ആന്‍ പാരായണവും ജോയല്‍ കെ ജോബി ബൈബിള്‍ പാരായണവും നടത്തി.
അന്ധകാരത്തില്‍ നിന്ന് ഒരു ജനതയെ അഹിംസ മാര്‍ഗത്തിലൂടെ മുന്നോട്ടുനയിക്കുവാന്‍ നേതൃത്വം നല്‍കി അക്രമ രഹിത പോരാട്ടങ്ങളിലൂടെ രാജ്യത്ത് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതകള്‍ രാജ്യത്തിന് തന്നെ അപകടകരമാണെന്ന് യോഗം വിലയിരുത്തി. മഹാത്മാവിനെ ഇകഴ്ത്താനും ഗാന്ധി ഘാതകരെ പുകഴ്ത്താനും ശ്രമിക്കുന്നവര്‍ ഗാന്ധിജിയുടെ മഹത്വം അറിയാത്തവരാണെന്നും പ്രഭാഷകര്‍ പറഞ്ഞു.

ലോക രാജ്യങ്ങളില്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഗാന്ധിജിയുടെ ഇന്ത്യ അവിടുത്തെ രീതികളെ പിന്തുടര്‍ന്ന് ഇന്നും ശാന്തമായി മുന്നോട്ടു പോകുകയാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
പ്രസിഡന്റ് സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിന്ധു പാലക്കല്‍ ഗാന്ധിദിന സന്ദേശം നല്‍കി. സെക്രട്ടറി പി വി കൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഹൈദ്രോസ് പതുവന നന്ദിയും പറഞ്ഞു. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ജവാന ജിജോ ഗാന്ധിജിയെ കുറിച്ചുള്ള ഹിന്ദി ഗാനം ആലപിച്ച് സദസ്സിന്റെ കൈടി നേടി. ഹംസ അത്തോളി, സതീഷ് പട്ടുവം, ജോളി ജോസഫ്, ബിജു പുനലൂര്‍, അനീഷ് കടവില്‍, ജിജോ, ശഹീര്‍ അഞ്ചല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

img-20161003-wa0115