ബഹ്‌റൈൻ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലും പുറം ആവശ്യപെട്ടു . തികഞ്ഞ അവഗണന ആണ് ഇരുകൂട്ടരും പ്രവാസികളോട് കാണിക്കുന്നത് . ഈ പ്രത്യേക സാഹചര്യത്തിൽ ഒട്ടേറെ പ്രയാസങ്ങൾ ആണ് ഇപ്പോൾ പ്രവാസികൾ അനുഭവിക്കുന്നത് . ഗർഭിണികൾ , വിസിറ്റ് വിസയിൽ വന്ന പ്രായമായവർ , മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ , ജോലി നഷ്ടപെട്ട വർ എന്നിവരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമ ചന്ദ്രൻ , കേരളത്തിൽ നിന്നുള്ള എം പി മാരോടും ആവിശ്യം ഉന്നയിച്ചിട്ടുണ്ട് .
ഒട്ടു മിക്ക ആളുകൾക്കും ജോലി നഷ്ടപ്പെട്ടു ,സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് പോലും അടക്കാനാവാത്ത അവസ്ഥയിൽ ആണ് മിക്ക പ്രവാസി കുടുംബങ്ങളും . ജോലി നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണ് പലരും കഴിയുന്നത് ,ഇത്തരം അവസ്ഥയിൽ പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .
പ്രവാസ ലോകത്തു മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവിശ്യ പെട്ട് കോഴിക്കോട് എം പി എം കെ രാഘവന് നിവേദനം നൽകിയിരുന്നതായും , ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അടിയന്തരമായി അതാതു എംബസികൾക്കു നൽകണം എന്ന വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുവാൻ വി കെ ശ്രീകണ്ഠൻ എം പിയോട് ആവിശ്യപെട്ടതായും ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തനം നടത്തുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ നിന്ന് പ്രവാസികൾ എടുത്തിട്ടുള്ള വായ്‌പാ തുകക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം എന്ന വിഷയം കേന്ദ്ര ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുവാൻ ആൻറ്റോ ആൻറ്റണി എം പി യോട് ആവിശ്യ പെട്ടതായും രാജു കല്ലും പുറം അറിയിച്ചു .
പ്രവാസി കാര്യ വകുപ്പ് ഇപ്പോൾ നിലവിൽ ഇല്ല , നോർക്ക വകുപ്പ് പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തര ഇടപെടൽ നടത്തണം. പ്രവാസികളുടെ ആത്മ മിത്രമായ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പ്രവാസികളുടെ വിഷയത്തിൽ കാണിച്ച ഇടപെടലുകൾ കേരള സർക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും മെല്ലെ പോക്ക് സമീപനമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും , രോഗികൾ ആയവർക്ക് മരുന്ന് എത്തിക്കാനുള്ള അടിയന്തര നടപടി നോർക്ക വകുപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു .
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പ്രമോഷൻ നഷ്ടപെടുന്ന അവസ്ഥ ആണ് ഇപ്പോൾ ഉള്ളത് ,ഫീസുകൾ കുടിശ്ശിക വരുത്തിയതിനാലാണ് ഉന്നത പഠനത്തിനുള്ള അവസരം പോലും ഇതിലൂടെ നഷ്ടമാകുന്നത് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുവാൻ എം കെ രാഘവൻ എം പി മുഖേന ബഹ്‌റൈൻ ഇന്ത്യൻ എംബസിക്കു കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു