മനാമ :ഉന്നത വിദ്യാഭ്യാസം , കർത്തവ്യവും സാധ്യതകളും എന്ന വിഷയത്തെ കുറിച്ച് ഒഐസിസി ബഹ്റൈൻ ദേശീയ കമ്മിറ്റി 2021 ജൂലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ നടത്തുന്ന ഓൺലൈൻ സെമിനാറിന്റെ പോസ്റ്റർ പ്രകാശനം ഒഐസിസി ഓഫീസിൽ വെച്ച് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്കൽ എന്നിവർ പങ്കെടുത്തു.
പ്രവാസി ഭാരതി ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റുമായ പി. വി.രാധാകൃഷ്ണ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വിചക്ഷണനും, ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് എക്സാമിനേഷന്റെ അക്കാഡമിക് തലവനുമായ ആഷിഫ് കെ.പി മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങളെ ഉൾകൊള്ളേണ്ടതിന്റെ അനിവാര്യതയും , സിവിൽ സർവീസ് പോലെയുള്ള ഇന്ത്യയിലെ സുപ്രധാന മത്സര പരീക്ഷകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും സെമിനാറിൽ പ്രതിപാദിക്കും ,
സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.learningradius.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ ( 36552207) ,
പ്രോഗ്രാം കോർഡിനേറ്റർ കുന്നംകുളത്തിങ്കൽ
(35521007 )എന്നിവരെ ബന്ധപ്പെടാവുന്നതാണ്.