മസ്കറ്റ് : ഒ.ഐ.സി.സി ഒമാൻ ഇബ്ര ജവഹർ ബാൽമഞ്ച് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു.നാൽപതോളം കുട്ടികൾ പങ്കെടുത്ത മത്സരം ഓൺലൈൻആയാണ് സംഘടിപ്പിച്ചത്.ദേശീയഗാനം ഭരണഘടനാനുസൃതമായി ചൊല്ലി കേൾപ്പി
ക്കുക എന്നതായിരുന്നു മത്സരഇനം.ഓരോ കുട്ടികളും പാടിയ വീഡിയോ ക്ലിപ്പുകൾ ഓൺലൈനായി കളക്ട് ചെയ്ത് ജവഹർ ബാൽ മഞ്ചിന്റെ ദേശീയ ചെയർമാൻ ഡോ.ജി.വി ഹരി അദ്ധ്യക്ഷനായ ജഡ്ജിംഗ് കമ്മറ്റിയ്ക്ക് നൽകുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു കാറ്റഗറിയിൽ ആയിരുന്നു മത്സരം. നന്ദ.എം.എസ് ,അമേയപ്രവീൺ,ആദിത് ബിനോജ് എന്നിവരാണ് ഒന്നാം സമ്മാനജേതാക്കൾ, ഇവർക്ക് ഒ.ഐ.സി.സി ഒമാൻ ഇബ്രയും ജവഹർബാൽമഞ്ചും സംയുക്തമായി ഏർപ്പെടുത്തിയ ട്രോഫികൾ ഒ.ഐ.സി.സി.ഒമാൻ ഇബ്ര പ്രസിഡന്റ് തോമസ്സ് ചെറിയാൻ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത്സാന്നിദ്ധ്യoഅറിയിച്ച മുപ്പത്തഞ്ചോളം കുട്ടികൾക്ക് പ്രതേക സമ്മാനങ്ങളും പ്രോത്സാഹന സമ്മാനവുംനൽകി. കോവിഡ് നിയന്ത്രണം മൂലം ചടങ്ങുകൾ ഒഴിവാക്കി കുട്ടികളുടെ വീടുകളിലെത്തി ട്രോഫികൾ നൽകുകയായിരുന്നു. യു.ഡി.എഫ് കൺവീനർഎം.ജെ സലീം, ജവഹർ ബാൽമഞ്ച് ഇബ്ര കൺവീനർ സജിമേനാത്ത് ,കമ്മറ്റി അംഗങ്ങളായ
ബിനോജ്,ബിബിൻ ജോർജ്,അദ്ധ്യാപകരായ ജയസജീവ്,ശരണ്യബിനോജ് എന്നിവർപങ്കെടുത്തു.