സ്നേഹ സംഗമത്തിന്റെ വേദിയായി ജിദ്ദയിൽ  ഒ ഐ സി സി ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു.  

ജിദ്ദ: ഫാസിസം ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടുമ്പോള്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സന്ധിയില്ലാത്ത സമരം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കി, “സപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി” എന്ന ശീര്‍ഷകത്തില്‍ ഒ ഐ സി സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയിൽ  സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം  ബഹുജന പങ്കാളിതത്വം കൊണ്ട് ശ്രേദ്ദയമായി.  സമൂഹത്തിലെ വിവിധ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളും സാധാരണക്കാരും അടക്കം ആയിരത്തഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു. സംഗമത്തിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സാരഥികളായ ഡോ. ജംഷിദ്, ഡോ. അഹമ്മദ് ആലുങ്ങൽ, അർഷാദ് നൗഫൽ (ന്യൂ ഗുലയിൽ മെഡിക്കൽ ഗ്രൂപ്പ്), ഗ്ലോബൽ ബ്രിഡ്ജ് ഗ്രൂപ്പ് സാരഥികളായ അബ്ദുറഹിമാൻ യൂസഫ്, പി എം അമീർ അലി, മുജീബ് (ബദർ തമാം ക്ലിനിക്) എ ഐ ഒ സി സി സാരഥി ഖമർ സാദ്ദാ (കർണാടക), ഹാഷിം ഷീസാൻ (ഡൽഹി) വാസീം മുഖദ്ദം (മഹാരാഷ്ട) സക്കിർ പുളിക്കൽ (സീസൺസ് റെസ്റ്റോറന്റ്) ശിഹാബ് (ഫാൽക്കൺ ഗ്രൂപ്പ്) സലാം പാറയിൽ (ഹാർവെസ്റ്റ് ഗ്രൂപ്പ്)  ഷിബു തിരുവനന്തപുരം, പി പി റഹീം, നസീർ ബാവ കുഞ്ഞു തുടങ്ങിയ നിരവധി പ്രമുഖർ സന്നിദ്ധരായിരുന്നു.റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീറിന്റെ  നേതൃത്ത്വത്തിൽ വിവിധ ജില്ലാ/ഏരിയ കമ്മിറ്റി,  മഹിളാ വേദി എന്നിവയുടെ ഭാരവാഹികളായ നൂറോളം പേര് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.  ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത് കണ്ണൂർ നന്ദിയും പറഞ്ഞു.