മനാമ : നമ്മുടെ രാജ്യത്ത് വെറുപ്പിന്റെ ശക്തികൾ അധികാരം കൈയാളുമ്പോൾ സമാധാനം കാംഷിക്കുന്ന ജനതക്ക് ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുകയും, അതിന്റെ പ്രചാരകരായി മാറുക എന്നത് മാത്രമാണ് രാജ്യത്ത് സമാധാനം സ്ഥാപിക്കാൻ ഉള്ള മാർഗ്ഗം വഴിയെന്ന് ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ മഹാത്മാ ഗാന്ധിയുടെ എഴുപത്തിയഞ്ചമത് രക്തസാക്ഷിത്വ ദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തിൽ ഇന്ന് കാണുന്ന വെറുപ്പിന്റെ രാഷ്ട്രീയം തുടച്ചുമാറ്റുവാനും, സമാധാനം സ്ഥാപിക്കുവാനും, മതേതരത്വം നിലനിർത്താനും ആണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. നൂറ്റിയമ്പത് ദിവസം ഇന്ത്യയുടെ ഗ്രാമങ്ങളിൽ നിന്നും, പട്ടണങ്ങളിൽ നിന്നും സാധാരണ ജനങ്ങളുടെ ഇടയിൽ നിന്ന് ലഭിച്ച സ്നേഹവും, കരുതലും ആണ് ഭാരത് ജോഡോ യാത്രയുടെ വിജയം. രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ഭരണധികാരികൾക്ക് മനസ്സിലാകുന്നില്ല എന്നും സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ലാ പ്രസിഡന്റ്മാരായചെമ്പൻ ജലാൽ,ജി ശങ്കരപിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം,ഫിറോസ് അറഫ,ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ കെ. സി ഷമീം, ഷാജി പൊഴിയൂർ,ചന്ദ്രൻ വളയം , ബിജുപാൽ സി. കെ, സിൺസൺ പുലിക്കോട്ടിൽ സുനിൽ ചെറിയാൻ, അബുബക്കർ വെളിയംകോട്, ജോൺസൻ. ടി. ജോൺ, അഷ്റഫ് കോഴിക്കോട്, കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി,റോയ് മാത്യു, ജോജി കൊട്ടിയം, ബ്രൈറ്റ് രാജൻ, സുനിത നിസാർ, ഷേർലി ജോൺസൻ എന്നിവർ നേതൃത്വം നൽകി.