ഓ ഐ സി സി മലപ്പുറം ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ബഹ്‌റൈൻ :മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ വി വി പ്രകാശിന്റെ ആകസ്മിക നിര്യാണത്തിൽ ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. വിനയത്തിന്റെ പ്രതീകമായിരുന്ന വി വി പ്രകാശ് മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തമായി വാർഡ് തലത്തിലുള്ള പ്രവർത്തകരെ പോലും നേരിട്ടറിയുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തീരാ നഷ്ടമാണ്.
ജില്ല പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ്, ബഷീർ വെളിയങ്കോട്, മണി കൺഠൻ, അബൂബക്കർ, റിയാസ്, മുഹമ്മദ് കാരി, പ്രസൂൺ, ഷാനവാസ്, രഞ്ജിത്, ബിജു വഴിക്കടവ്, ഷരീഫ് മലപ്പുറം, സുമേഷ്, ഫഖ്‌റുദ്ധീൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.