ബഹ്‌റൈൻ :വിശുദ്ധ ഖുർആൻ്റെ മറവിൽ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദ്ധിച്ചതിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.സഖാവ് ടി പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപെട്ടപ്പോൾ ഒരു വിഭാഗത്തിനെ കുറ്റവാളികളായി ചിത്രീകരിക്കാൻ ഇന്നോവയിൽ മാഷാ അല്ലാഹു സ്റ്റിക്കർ ഉപയോഗിച്ച അതേ കുതന്ത്രമാണ് ഇടതുപക്ഷം വിശുദ്ധ ഗ്രന്ഥത്തെ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ചർച്ചകൾ വഴി തിരിച്ചു വിടാൻ ഉപയോഗിക്കുന്നത്.കള്ളക്കടത്തിനും, അഴിമതിക്കും, നിയമന അട്ടിമറികൾക്കുമെതിരെ പോലീസിന്റെ പ്രാകൃതമായ അടിച്ചമർത്തലുകൾ വക വെയ്കാതെ ജനകീയ സമരങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസിനെ യോഗം അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചേരി, കെ എസ് യു സസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.സിദ്ദിക് പന്താവൂർ തുടങ്ങിയ നേതാക്കളെയാണ് പോലീസ് അതി ക്രൂരമായി മർദ്ദിച്ചത്. ഇ ഡി യുടേയും എൻഐഎ യുടേയും ചോദ്യം ചെയ്യലിന് വിധേയമായിട്ടും രാജി വെക്കാത്ത മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
വിശുദ്ധ ഖുർആനെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് ജലീലിനെ സംരക്ഷിക്കാനുള്ള സി പി എം ശ്രമം ജനം തിരിച്ചറിയുമെന്നുo.ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ട് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് എന്നിവർ അറിയിച്ചു.
ദേശീയ വൈസ് പ്രസിഡന്റ്
, ബഷീർ വെളിയൻകോഡ്, രഞ്ജിത്, മുഹമ്മദ് കാരി, സുമേഷ്, റിയാസ്,ബിജു വഴിക്കടവ്, പ്രസൂൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.