ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി കോവിഡ് കിറ്റ് വിതരണം

മനാമ :ഒഐസിസി മലപ്പുറം ജില്ല കമ്മറ്റി (ബഹ്‌റൈൻ ) നടത്തി വരുന്ന കോവിഡ് റിലീഫ് ഫുഡ് കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം
ജില്ല പ്രസിഡന്റ് ചെമ്പൻ ജലാലിന് കിറ്റ് കൈ മാറികൊണ്ടു ഉദ്‌ഘാടനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ ഐ സി സി വൈസ് പ്രസിഡന്റ് നാസർ മഞ്ചേരി,ബാലകൃഷ്ണൻ ദേവീസ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി റംഷാദ് ആയിലക്കാട്,വൈസ് പ്രസിഡന്റ് ബഷീർ തറയിൽ, ദിലീപ് മൂത്തമന, കാരി മുഹമ്മദ്, സുമേഷ്, റിയാസ്, രഞ്ജിത് പടിക്കൽ, ഷെരീഫ് മലപ്പുറം, ഷാനവാസ് പരപ്പൻ എന്നിവർ നേതൃത്വo നൽകി.