ബഹ്റൈൻ : ഒഐസിസി ബഹ്റൈൻ ചർച്ച വേദി ആഴ്ചതോറും സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു. ഒഐസിസി കേന്ദ്ര ഓഫീസിൽ നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു . ‘സമകാലിക രാഷ്ട്രീയവും വർഗീയതയും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അതിഥിയായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീം ചേലേരി പങ്കെടുക്കുകയുണ്ടായി. ഇൗ വിഷയത്തിൽ പാർലിമെന്റ് തെരെഞ്ഞെടുപ്പ് വേളയിൽ കേന്ദ്രത്തിലെ കൊട്ടിട്ട മോഡിയും കേരളത്തിലെ മുണ്ടിട്ട മോഡിയും ഒരേ തന്ത്രങ്ങളാണ് പയറ്റുന്നത് എന്ന് അഭി പ്രായപെട്ടു. കൂടാതെ പ്രശസ്ത ട്രെയിനർ എം.എ. റഷീദും പങ്കെടുത്തു.അനു ബി.കുറുപ്പ് വിഷയം അവതരിപ്പിക്കുകയും ജവാദ് വക്കം നിയന്ത്രിക്കുകയും ചെയ്ത ചർച്ചയിൽ വിഷയത്തിൽ ആസ്പദമാക്കി ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം,കെ.എം.സി.സി. കണ്ണൂർ ജില്ലാ പ്രസിഡന്റനൂറുദ്ധീൻ മുണ്ടേരി, അഷ്റഫ് കാട്ടിൽ പീടിക , രഞ്ജൻ ജോസഫ്, നിസാർ കുന്നംകുളത്തിങ്ങൽ, പ്രസൂൺ എടപ്പാൾ എന്നിവർ സംസാരിച്ചു. മാത്യൂസ് വാളക്കുഴി തോമസ് കാട്ടുപറമ്പിൽ, ജമാൽ കുറ്റികാട്ടിൽ, രാഘവൻ കരിച്ചേരി, ഫിറോസ് അറഫ, അജി പി ജോയ് അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി സൽമാൻ ഫാരിസ് നന്ദി രേഖപ്പെടുത്തി