മസ്കറ്റ് . എ ഐ സി സി തീരുമാനപ്രകാരം കേരളത്തിൽ സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിന് ചുവടുപിടിച്ച് ഒമാനിലും ചിന്തന്‍ ശിബിരം സംഘടിപ്പിക്കാൻഒ. ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
ഈ വരുന്ന ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച ആണ് മസ്കറ്റിൽ ചിന്തൻ ശിബിരം നടക്കുക മുഖ്യ അഥിതിആയി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കും. ഇന്ത്യക്ക് പുറത്തു നടക്കുന്ന ആദ്യത്തെ ചിന്തൻ ശിബിരം ആണ് ഇത്. എ.ഐ.സി.സി നിർദേശപ്രകാശം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ചിന്തൻ ശിബിരം സങ്കടിപ്പിച്ചിരുന്നു.
സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒമാനിലും ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നത്.കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വീക്ഷണവും, പ്രവാസി വികസന സങ്കല്‍പവും സംഘടനാ പദ്ധതികളും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കാനും നൂതന ആശയങ്ങള്‍ സ്വാംശീകരിക്കാനുമാണ് ശിബിരം സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവർ
കെ.പി.സി.സി ജെനെറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ
കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ
ഫോർവേഡ് ബ്ലോക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജി. ദേവരാജൻ
ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കർ പിള്ള
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ