മസ്കറ്റ്:ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റിയുടെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.ഓ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സന്റെ അദ്ധ്യക്ഷതയിൽ ദാർസൈറ്റ് ജെ.എം.ടി ഹാളിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ടി.ജയകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീമതി നീലു അറോറ ,ബാർ കൗൺസിൽ മുൻസംസ്ഥാന പ്രസിഡന്റ് ജോസഫ് ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഓണം എന്നത് മലയാളിയുടെ ഏറ്റവും വലിയ വികാരമാണെന്നും,ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും മലയാളി ഓണം ആഘോഷിക്കും എന്നും ടി.ജയകൃഷ്‌ണൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു,കേരളം വിട്ട് പ്രവാസലോകത്ത് നിൽക്കുന്ന മലയാളിക്ക് ഓണം കഴിഞ്ഞേ എന്തുമുള്ളൂ അതിനാൽ ജാതി,മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കേരളത്തേക്കാൾ കേമമായി മറുനാട്ടിൽ മലയാളി ഓണം ആഘോഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു .ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ ടി.ഭാസ്കരൻ,മാർസ് ഹൈപ്പർ മാർക്കറ്റ്
എം.ഡി.വി.ടി വിനോദ്,ഭാവലയ ചെയർമാൻ ഡോകടർ.ജെ.രത്‌നകുമാർ,ഓ.ഐ.സി.സി വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പതുവന,കുരിയാക്കോസ് മാളിയേക്കൽ ,മേരി ജോൺ എന്നിവർ സംസാരിച്ചു.മാവേലി വരവേൽപ്പോടെ ആരംഭിച്ച പരിപാടിയിൽ കലാമണ്ഡലം മസ്‌കറ്റിലെ വനിതകൾ അവതരിപ്പിച്ച ശിങ്കാരി മേളം,നാടൻപാട്ട്,ലളിത ഗാനം,നാടൻപാട്ട്,ഇന്ത്യൻ സ്‌കൂൾ മൂലദ്ധ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച തിരുവാതിരക്കളി ,സംഘ നൃത്തം, ഒമാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ഗാനമേള, ഓ.ഐ.സി.സി അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ സ്‌കിറ്റുകൾ, ഒമാനിലെ പ്രമുഖ സാംസ്കാരിക ,സാമൂഹിക സംഘടനകളായ ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗം,കേരള വിഭാഗം,കെ.എം.സി.സി ,മൈത്രി, ഇടം എന്നീ സംഘടനാ പ്രതിനിധികളുടെയും വിവിധ മത പുരോഹിതരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.ഒ.ഐ.സി.സി ജനറൽ സെക്രട്ടറി എൻ.ഓ ഉമ്മൻ സ്വാഗതവും, പ്രോഗ്രാം കോ- ഓർഡിനേറ്റർ അനീഷ് കടവിൽ നന്ദിയും പറഞ്ഞു.ഒ.ഐ.സി.സി നേതാക്കളായ പി.വി.കൃഷ്ണൻ,നസീർ തിരുവത്ര ,നൂറുദ്ധീൻ പയ്യന്നൂർ,ശിഹാബുദ്ദീൻ ഒടയം,മുഹമ്മദ് കുട്ടി,നിയാസ്,മാത്തുതോമസ്, ഷാജഹാൻ,ജോളി മേലേത്,രവി വീരച്ചേരി,ബഷീർ കുന്നുംപുറം,സലിം മുതുവമ്മൽ,സത്യനേശൻ,സതീഷ് പട്ടുവം,ബിന്ദു പാലക്കൽ,സജി അടൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി തുടർന്ന് നടന്ന വിഭവ സമൃദമായ ഓണ സദ്യക്ക്മോ ഹനൻ,ഷെരീഫ്,കമറുദ്ധീൻ,അബൂബക്കർ,പീയുഷ്,നജ അഹമ്മദ് ,അരുൺ കെന്നഡി,ദിൽഷാദ് ,റാഫി ചക്കര ഡിൻസൻ,എന്നിവർ നേതൃത്വം കൊടുത്തു.