അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു.

ബഹ്‌റൈൻ :  മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭ എംപിയുമായ അഹമ്മദ് പട്ടേലിന്റെ ആകസ്മിക വേർപാടിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മതേതരത്വവും ജനാധിപത്യവും പ്രതിസന്ധി നേരിടുന്ന വർത്തമാന ഇന്ത്യയിൽ രാഷ്ട്രീയ അതികായനായ നേതാവിന്റെ വിയോഗം മതേതര ചേരിക്ക് കനത്ത നഷ്ടമാണ്. ഏറ്റെടുത്ത പദവികളിളെല്ലാം ഉത്തരവാദിത്തത്തോടെ നിർവ്വഹിച്ച നേതാവായിരുന്നു അഹമ്മദ് പട്ടേൽ എന്ന് ജില്ല പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ്,ആക്ടിങ് പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു