ഒഐസിസി പത്തനംതിട്ട ജില്ലാ നേതൃ സംഗമം – അഡ്വ. പഴകുളം മധു ഉത്ഘാടനം ചെയ്യും

മനാമ : ഒ ഐ സി സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃസംഗമം നാളെ വൈകിട്ട് 8 മണിക്ക് (12.05.2024, ഞായറാഴ്ച ) ബഹ്റിൻ കേരള സമാജത്തിലെ കെ.ജി ബാബുരാജ് ഹാളിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ: പഴകുളം മധു ഉത്ഘാടനം ചെയ്യുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ മഠത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ എന്നിവർ അറിയിച്ചു.