ബഹ്‌റൈൻ ഒഐസിസി പാലക്കാട് ഫെസ്റ്റ്-2017

ബഹ്‌റൈൻ:ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ് ,ഓണം ആഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന “പാലക്കാട് ഫെസ്റ്റ്  II” പാലക്കാടിന്റെ ജനപ്രിയ എം .എൽ .എ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും . ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ :സിദ്ധീഖ്അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും .സെപ്തംബർ 21വ്യാഴാഴ്ച്ച  വൈകിട്ട് 7 മണിക്ക് ബാങ് സാങ് തായ് റെസ്റ്റോറന്റിൽ വെച്ചാണ് പാലക്കാട് ഫെസ്റ്റ് നടക്കുന്നത്.വളരെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണയും ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട് ഫെസ്റ്റ്സംഘടിപ്പിക്കുന്നത്.ചടങ്ങിനോടനുബന്ധിച്ച് ബഹ്‌റൈനിലെ പ്രശസ്ത കലാകാരൻ രാജീവ് വെള്ളിക്കോത്തും സംഘവും നയിക്കുന്ന”മേഘ മൽഹാർ “എന്ന പേരിൽ സംഗീത വിരുന്നും ഉണ്ടായിരിക്കും.ചടങ്ങിൽ  പാലക്കാടിന്റെ അഭിമാനമായി പ്രവാസ ലോകത്ത്‌ മികവ്തെളിയിച്ചവ്യക്തികൾക്ക് “എക്സലൻസ് “അവാർഡുകൾ സമ്മാനിക്കും.ബ്രോഡൻ കോൺട്രാക്റ്റിംഗ് കമ്പനിയുടെ എം.ഡി ഡോ.കെ.എസ് മേനോൻ(ബിസിനസ്സ്‌),ശ്രീ.വിവേക് മോഹൻദാസ് -ചാർട്ടേഡ് അക്കൗണ്ടന്റ് (AVP Finance – BMMI (പ്രൊഫഷണൽ  അച്ചീവ്‌മെന്റ്)എന്നിവർക്കാണ് എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്.അവാർഡുകൾ ശ്രീ.ഷാഫി പറമ്പിൽ എം.എൽ.എ സമ്മാനിക്കും.അമാദ്  ഗ്രൂപ്പ് എം.ഡി ശ്രീ.പമ്പാവാസൻ നായർ ചടങ്ങിൽ സംബന്ധിക്കും.മികച്ച കായിക താരമായി തെരഞ്ഞെടുക്കപ്പെട്ട-നിഖിത വിനോദ്,പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ-സാംസ്ക്കാരിക സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് അസോസിയേഷൻ (PACT) എന്നിവരെ ചടങ്ങിൽ ചടങ്ങിൽ ആദരിക്കും. ശ്രീ.ഷാഫി പറമ്പിൽ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള സ്മാർട്ട് പാലക്കാടും ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും വിതരണവും ചടങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.പാലക്കാട് ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവർക്ക് വേണ്ടി  അൽ ഹിലാൽ ഹോസ്പ്പിറ്റലുമായി സഹകരിച്ചു കൊണ്ട് വ്യഴാഴ്ച്ചവൈകിട്ട് 4.30 മുതൽ വൈകിട്ട് 7.30വരെ പ്രോഗ്രാം നടക്കുന്ന ഹാളിൽ വെച്ച്    സൗജന്യ മെഡിക്കൽ ക്യാമ്പും സഘടിപ്പിക്കുന്നുണ്ട്.പാലക്കാട് ഫെസ്റ്റിനെ കുറിച്ച്  വിശദീകരിക്കുവാൻ വിളിച്ചു ചേർത്ത യോഗത്തിൽ ജില്ല പ്രസിഡന്റ് ജോജി ലാസർ അധ്യക്ഷനായി.ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ,ദേശീയ സെക്രട്ടറി  ഷാജി പുതുപ്പള്ളി , പ്രോഗ്രാം ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ ,ജില്ല സെക്രട്ടറി  ഷാജി ജോർജ് , യൂത്ത്‌ വിങ്  ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി തുടങ്ങിയവർ  സംസാരിച്ചു . ജില്ല സെക്രട്ടറി അനസ് നന്ദി പറഞ്ഞു .