ഒ ഐ സി സി യൂത്ത് വിംഗ് ക്വിറ്റ്‌ ഇന്ത്യ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

oiccബഹ്‌റൈൻ : സൽമാനിയയിലെ ഗ്രീൻ കാപ്സിക്കം റെസ്റ്റോറന്റിൽ “അനന്തവിഷ്‌ണു നഗറിൽ” വെച്ച് നടന്ന ചടങ്ങിൽ ഒ ഐ സി സി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് പി. സി മഹേഷ് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി സൈഫിൽ മീരാൻ സ്വാഗതം പറഞ്ഞു . ഒ ഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ചടങ്ങ് ഉദ്‌ഘാടനം ചെയ്തു . രാജ്യം സ്വാതന്ത്ര്യം നേടുന്നതിൽ ക്വിറ്റ് ഇന്ത്യ സമര പ്രഖ്യാപനം നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .
തുടർന്ന് ഫാസിസത്തിന്റെ വിപത്തുകളെ കുറിച്ച് സെമിനാർ നടന്നു .രാജ്യം അസഹിഷ്ണുതയുടെയും കാലുഷ്യത്തിന്റെയും പിടിയമലർന്നു കൊണ്ടിരിക്കുകയും ഫാസിസം അതിന്റെ സകല പരിധികളും ലംഘിച്ചു കൊണ്ട് സ്വന്തം രാജ്യത്ത് ജീവിക്കുവാനുള്ള പൗരന്റെ സ്വാതന്ത്ര്യം പോലും കവർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന കാലഘട്ടത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർവ്വ സൂരികളായ നേതാക്കൾ ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യ എന്ന് പറഞ്ഞത് പോലെ ഫാസിസത്തോടും അതിന് നേതൃത്വം നൽകുന്നവരോടും ക്വിറ്റ് ഇന്ത്യ എന്ന് പറയേണ്ട സാഹചര്യമാണ് രാജ്യത്ത് നില നിൽക്കുന്നതെന്നും യൂത്ത് വിംഗ് നേതാക്കൾ പറഞ്ഞു . യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി മധുര വിതരണവും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിജ്ഞ ചൊല്ലുന്ന ചടങ്ങും നടന്നു , ഒഐസിസി ഗ്ലോബൽ സെക്രട്ടറി വി.കെ സൈദാലി , ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ ,രാമനാഥൻ , ട്രഷറർ ഷൈനി കോശി ,വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി , സെക്രട്ടറിമാരായ ജവാദ് വക്കം , മനു മാത്യു ,ജോയ് എം .ഡി , ഷീജ നടരാജ്,ജില്ല പ്രസിഡന്റുമാരായ ശങ്കരപ്പിള്ള ,ജോജി ലാസർ ,നസീമുദ്ധീൻ ,ജില്ല ജനറൽ സെക്രട്ടറിമാരായ ബിജുബാൽ ,സൽമാനുൽ ഫാരിസ് , ജലീൽ മുല്ലപ്പള്ളി ,ഷീജ ജയൻ,മോഹൻലാൽ ,ഷിബു എബ്രഹാം ,അനിൽ കൊല്ലം , യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി ,യൂത്ത് വിംഗ് ട്രഷറർ അനീഷ് , വൈസ് പ്രസിഡന്റുമാരായ ജിൻസ് ,ബാനർജി ,ഷമീം ,സെക്രട്ടറിമാരായ നിസാർ ,ബിനു മറ്റു ഭാരവാഹികളായ മാർട്ടിൻ , നിഥിൻ ,ശ്രീജിത്ത് ,രഞ്ജൻ ,തോമസ് ടി .പി ,പ്രസാദ് ,റിജിത് ,ഷിഹാബ് ,സുമേഷ്,റഷീദ് ,ഫഖ്‌റുദ്ധീൻ ,സിനാൻ ,ഉമ്മർ ,രതീഷ് ,ഷാജി ജോർജ്‌ ,ഉണ്ണി പിള്ള ,തോമസ് കാട്ടു പറമ്പിൽ,നടുവണ്ണൂർ മുൻ ഗ്രാമ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കെ .സി റഷീദ് തുടങ്ങിയവർ സംസാരിച്ചു .അജിത് അമ്മിക്കോട്ടിൽ നന്ദി പറഞ്ഞു . തുടർന്ന് ദേശീയ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു