ബഹ്റൈൻ : കോവിഡ്19ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവയ്ക്കുന്ന പത്തു പേർക്ക് ബഹ്റൈൻ ഒഐസിസി യൂത്ത് വിങ് വിമാന ടിക്കറ്റുകൾ നൽകും .ആദ്യഘട്ടത്തിൽ ബഹ്റൈൻ എംബസിയിൽ നിന്നു നാട്ടിൽ പോകുവാൻ അനുമതി കിട്ടിയവരിൽ നിന്നു തെരെഞ്ഞെടുക്കപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുള്ള പത്തുപേർക്കാണ് ടിക്കറ്റുകൾ നൽകുക.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ജിസിസി യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടിക്കറ്റുകൾ നൽകുന്നതെന്ന് ഒഐസിസി യൂത്ത് വിങ് ഭാരവാഹികൾ അറിയിച്ചു