ഖത്തര്‍ -ഇന്ധനവില

ഖത്തർ : 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തന്നെ തുടരും. ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വിലയായി ഈടാക്കുന്നത് . ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് സെപ്തംബറിലെ വില. ഇതേ വില തന്നെ ഒക്ടോബറിലും തുടരും.