മസ്കറ്റ് : ദാഖിലിയ ഗവർണറേറ്റിലെ അൽഹംറ വിലായത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ സാമൂഹിക വികസന മന്ത്രി ഡോ. ലൈല അൽ-നജ്ജാർ സന്ദർശിച്ചു. ഖൗല, നിസ്വ ഹോസ്പിറ്റലുകളിലാണ് പരിക്കേറ്റവരുള്ളത്. അൽഹംറ വിലായത്തിലെ ജബൽ ശർഖിയ്യയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. സംഭവത്തിൽ അഞ്ച് കുട്ടികൾ മരിച്ചു. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു.19 യാത്രക്കാരുമായി പോയ ബസ് താഴ്ചയിലേക്ക് മറിഞ്ഞതായി ആർ.ഒ.പി അറിയിച്ചു. പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.