ഒമാൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ പുറം ജോലി ചെയുന്നവർക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ ഏർപ്പെടുത്തി ഒരുമാസം തികയുമ്പോൾ 49 നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്തു . തൊഴില്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 143 ഫീല്‍ഡ് വിസിറ്റും 72 ബോധവത്കരണ ക്യാംപെയ്നുമാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു.തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെയും വിശ്രമത്തിന് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു . നിയമം ലംഘിക്കുന്നവർക്ക് 1000 ഒമാനി റിയാല്‍ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവും ലഭിക്കും .ചൂട് കൂടിയ സാഹചര്യത്തിൽ ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31വരെ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിയമം അനുശാസിക്കുന്നത് . കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിച്ചു.