മസ്കറ് :ജനുവരി ഒന്ന് മുതൽ ഒമാൻ എയർ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി 30 kg യുടെ ഒരു ബാഗ് മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.30kg രണ്ടോ മൂന്നോ ല്ഗഗേജായി എടുക്കാൻ പാടില്ല. അധിക ഭാരം കൊണ്ട് പോകുന്നതിനുള്ള തുക ആദ്യ 20കിലോയ്ക്ക് 20 റിയാലാക്കി, ഒരു കിലോ അധികഭാരത്തിനു ഒരു റിയൽ എന്ന തോതിൽ നിജപ്പെടുത്തി. നിലവിലെ ചാർജിനെക്കാൾ കുറവാണിത്.അധികഭാരത്തിനുള്ള തുക ഓൺലൈൻ വഴി നേരത്തെ അടയ്ക്കുകയാണെങ്കിൽ 20kg ഭാരത്തിനു 16 റിയാൽ നൽകിയാൽ മതിയാകും.