മസ്കത്ത്: ഒരു യാത്രക്കാരന് ഒറ്റ ലഗേജ് എന്ന നിബന്ധനയിൽ മാറ്റംവരുത്താൻ ഒമാൻ എയർ ഒരുങ്ങുന്നു. ഇതിെൻറ ആദ്യപടിയായി റമദാനിൽ അനുവദനീയമായ 30 കിലോ രണ്ട് പെട്ടികളിലായി കൊണ്ടുപോകാമെന്ന് ഒമാൻ എയർ അറിയിച്ചു. ശനിയാഴ്ച മുതൽ ജൂൺ 27 വരെയാണ് ഇൗ അനുമതി പ്രാബല്യത്തിലുണ്ടാവുക. ഇതുസംബന്ധിച്ച അറിയിപ്പ് ഒമാൻ എയറിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതലാണ് ദേശീയ വിമാന കമ്പനി തങ്ങളുടെ ലഗേജ് നയത്തിൽ മാറ്റം വരുത്തിയത്. ഇതുപ്രകാരം യാത്രക്കാരന് അനുവദനീയമായ 30 കിലോ ഒറ്റപെട്ടിയിലാക്കി കൊണ്ടുപോകാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. 20 കിലോ വരെയുള്ള അധിക ലഗേജും ഒറ്റെപട്ടിയിലായിരിക്കണം. ഇൗ അധിക ലഗേജിന് 20 റിയാലാണ് ചുമത്തിയിരുന്നത്. അധിക ലഗേജ് ഒരു കിലോയായാലും 20 റിയാൽ തന്നെ നൽകുകയും വേണം.പുതിയ ലഗേജ് നയത്തിനെതിരെ സമ്മിശ്ര പ്രതികരണമാണ് ഉയർന്നത്. കുടുംബമായി യാത്ര ചെയ്യുന്നവർക്കും കുട്ടികളുമായി പോകുന്ന സ്ത്രീകൾക്കുമെല്ലാം ഭാരമുള്ള ഒറ്റ ലഗേജ് ബുദ്ധിമുട്ടായിത്തീർന്നു. ഉംറ യാത്രക്കാരായ വൃദ്ധരും ഏറെ പ്രയാസപ്പെട്ടു.ഇതേതുടർന്ന് പലരും ഒമാൻ എയറിലെ യാത്ര ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് കമ്പനി തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങിയത്.