മസ്‌ക്കറ്റ്: ഒമാന്‍ എയര്‍ സാറ്റ്‌സ് കാര്‍ഗോ ഔദ്യോഗികമായി സര്‍വീസ് തുടങ്ങി. ഒമാന്‍ എയറും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്സ് കമ്പനിയുടെയും സംയുക്ത സംരംഭമാണിത്.് കഴിഞ്ഞ നവംബറിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.ഓൺലൈൻ കാര്‍ഗോരംഗത്ത് വിജയം വരിച്ച കമ്പനിയാണ് സാത്സ്. ഇതോടെ വ്യോമയാനരംഗത്തും ഒരു കൈ പരീക്ഷിക്കാന്‍ ഇവര്‍ തയാറാകുകയായിരുന്നു. പുതിയ ഉദ്യമം മസ്‌ക്കറ്റിന്റെ രാജ്യാന്തര വൈമാനിക രംഗത്ത് ഒരു പുത്തന്‍ ചുവട് വയ്പാകുമെന്നാണ് കരുതുന്നത്. രാജ്യത്തിനകത്തേക്കും പുറത്തേക്കും ചരക്ക് നീക്കം സുഗമമാക്കാന്‍ ഇത് ഏറെ സഹായകമാകും.മരുന്നുകള്‍, ജീവനുളള മൃഗങ്ങള്‍ വിലപിടിപ്പുളള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യാന്‍ സാധിക്കും.