ഒമാൻ എയർ കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു

ഒമാൻ എയർ കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു

ഒമാൻ ഇന്ത്യൻ വ്യോമയന മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് ഒമാനിലെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വേനൽക്കാല അവധിക്കാലത്ത് നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റ് ഫ്രീക്വൻസി വർദ്ധിപ്പിച്ചത്.. കൊച്ചി, ബാംഗ്ലൂർ, മുംബൈ, കോഴിക്കോട്, ഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളുടെ സർവീസുകൾ വർദ്ധിപ്പിചിരിക്കുന്നതായി ഒമാൻ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബോയിംഗ് 737-ന് പുറമെ ബി787 ഡ്രീംലൈനർ, എയർബസ് എ330 എന്നിവയുൾപ്പെടെ വൈഡ് ബോഡി സർവീസ് നടത്തുമെന്നും ഒമാൻ എയർ അറിയിച്ചു. വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച്, ബാംഗ്ലൂർ, മുംബൈ, കോഴിക്കോട്, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഏഴ് വിമാനങ്ങളും ഗോവയിലേക്ക് മൂന്ന് വിമാനങ്ങളുമായിരിക്കും സർവീസ് നടത്തുക