ഈ റമദാൻ മാസത്തിൽ ഉംറ കർമ്മങ്ങൾ നിർവഹിക്കുന്നതിന് വികലാംഗർക്ക് ഒമാൻ എയർ 200 ഓളം സൗജന്യ ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചതായി ഒമാൻ സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങളറിയിച്ചു…. ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ വിവിധ വിഭാഗങ്ങളിലെ സാമൂഹിക പ്രവർത്തനങ്ങളുടെയും കമ്മ്യൂണിറ്റി സേവനങ്ങളുടെയും ഭാഗമായാണ് ടിക്കറ്റുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നതെന്നു ഒമാൻ സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു..