ഒമാൻ : ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർനെ പുനഃസംഘടിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി സ്വീകരിച്ചതായി ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി അറിയിച്ചു. ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കടബാധ്യതയും കാരണം പ്രത്യേക പഠനം നടത്തിയതായി ഒമാൻ എയർ ഡയറക്ടർ ബോർഡ് ചെയർമാൻ സയീദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു.കൂടാതെ ഒമാൻ എയറിനെ പുനഃസംഘടിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് ഒരു സമഗ്ര പരിപാടി സ്വീകരിച്ചതായും ഒമാൻ എയർ ഡയറക്ടർ ബോർഡ് ചെയർമാനും ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയുമായ ഹിസ് എക്സലൻസി എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മവാലി വെളിപ്പെടുത്തി.. ഇതു കൂടാതെ വ്യോമയാന മേഖലയിൽ 30 വർഷത്തെ പരിചയമുള്ള ക്യാപ്റ്റൻ നാസർ അൽ സാൽമിയെ ഒമാൻ എയർ ആക്ടിംഗ് സിഇഒ ആയും നിയമിച്ചു.