മസ്‌ക്കറ്റ് -ചെന്നൈ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ.

മസ്‌ക്കറ്റ് I: മിഷോങ് ചുഴലിക്കാട്ടിനെ തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകൾ പുനക്രമീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് +968 2453 1111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന്​ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്​