ഊർജ മേഖലയിൽ സഹകരണത്തിന് ഒമാനും ജർമനിയും

മ​സ്ക​കറ്റ്: ഊ​ർ​ജ മേ​ഖ​ല​യി​ൽ ഒ​മാ​നും ജ​ർ​മ​നി​യും സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു. സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം, അ​നു​ബ​ന്ധ സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട്ട് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​ത്തി​ന് ക​രാ​ർ വ​ഴി​വെ​ക്കും. ഒ​മാ​ൻ ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി. സ​ലിം നാ​സ​ർ അ​ൽ ഔ​ഫി, ജ​ർ​മ​ൻ ഭാ​ഗ​ത്തു​നി​ന്ന് ഫെ​ഡ​റ​ൽ മി​നി​സ്ട്രി ഫോ​ർ ഇ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് ക്ലൈ​മ​റ്റ് ആ​ക്ഷ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​പാ​ട്രി​ക് ഗ്രെ​യ്‌​ചെ​ൻ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്കി​ന്റെ ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ക​രാ​ർ.ഊ​ർ​ജ​മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം തു​ട​ർ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ ക​രാ​റി​ലെ​ത്തി​യ​ത്. പു​ന​രു​പ​യോ​ഗ ഊ​ർ​ജ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, അ​വ​യു​ടെ സം​യോ​ജി​ത സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട്ട് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ, ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി. ഊ​ർ​ജം, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും നേ​ട്ടം കൈ​വ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ധാ​ന സം​യു​ക്ത പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഓ​ഫി​സ് മേ​ധാ​വി ഖാ​ലി​ദ് ഹ​ഷെ​ൽ അ​ൽ മു​സെ​ൽ​ഹി, ഒ​മാ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ തോ​മ​സ് ഷ്‌​നൈ​ഡ​ർ, ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.അ​തേ​സ​മ​യം, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്ക്​ ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക്-​വാ​ൾ​ട്ട​ർ സ്റ്റെ​യ്‌​ൻ​മി​യ​റും ബെ​ർ​ലി​നി​ലെ ബെ​ല്ലീ​വ് പാ​ല​സി​ൽ ച​ർ​ച്ച ന​ട​ത്തി. ബെ​ർ​ലി​നി​ലെ ബെ​ല്ലി​വ്യൂ കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​നെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു വ​ര​വേ​റ്റ​ത്.വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ളും അ​തി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും സു​ൽ​ത്താ​ൻ ന​ന്ദി അ​റി​യി​ച്ചു.ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​രു​ക്കി​യ ഉ​ച്ച​യൂ​ണി​ലും സു​ൽ​ത്താ​ൻ പ​​ങ്കെ​ടു​ത്തു. റോ​യ​ൽ ഓ​ഫി​സ്​ മ​ന്ത്രി ജ​ന. സു​ൽ​ത്താ​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി, പ്രൈ​വ​റ്റ്​ ഓ​ഫി​സ്​ ത​ല​വ​ൻ ഡോ. ​ഹ​മ​ദ് സ​ഈ​ദ്​ അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, ഊ​ർ​ജ, ധാ​തു മ​ന്ത്രി എ​ൻ​ജി. സ​ലിം നാ​സ​ർ അ​ൽ ഔ​ഫി, പ്രൈ​വ​റ്റ് ഓ​ഫി​സി​ലെ ഉ​പ​ദേ​ഷ്ടാ​വ് സ​യ്യി​ദ് ഡോ. ​സു​ൽ​ത്താ​ൻ യാ​റൂ​ബ് അ​ൽ ബു​സൈ​ദി തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു. മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്ആണ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക് ജ​ർ​മ്മ​നി​യി​ലെ​ത്തിയത്.