വിശുദ്ധ റമദാൻ മാസത്തിൽ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രവൃത്തി സമയം ഒമാൻ പ്രഖ്യാപിച്ചു.
ഒമാൻ ന്യൂസ് ഏജൻസി (ONA) പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ വരുന്ന റമദാനിൽ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, കൂടാതെ രാജ്യത്തെ ഭരണ സംവിധാനത്തിന്റെ മറ്റ് യൂണിറ്റുകൾ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ 2 വരെ ആയിരിക്കും..കൂടാതെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മുസ്ലീം തൊഴിലാളികളുടെ ജോലി സമയം കുറയ്ക്കാനും തീരുമാനിച്ചു.പ്രതിദിനം 6 മണിക്കൂർ വീതം ആഴ്ചയിൽ ശരാശരി 30 മണിക്കൂറുകൾ ആയിരിക്കും പ്രവർത്തി സമയം ..