ഒമാൻ: ഒമാനിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ സങ്കീർണമായ നേത്ര ശസ്ത്രക്രിയകൾക്കടക്കം സഹായകമാകുന്ന ‘വിസുമാക്സ് 800’ മെഷീനുമായി അസൈബയിലെ അപെക്സ് സ്പെഷ്യലൈസ്ഡ് ഐ സെന്റർ.ഒമാനിലെ മുൻ ഊർജ, ധാതു വകുപ്പ് മന്ത്രി ഡോ മുഹമ്മദ് ബിൻ ഹമദ് അൽ റുമ്പി മുഖ്യാതിഥിയായിരുന്നു.വിവിധ തരത്തിലുള്ള കാഴ്ചപ്രശ്നങ്ങൾ, സമീപ കാഴ്ചക്കുറവ് എന്നിവ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക റിഫ്രാക്റ്റിവ് സർജറി വിദ്യയാണിത്.ഒമാനിലെ സങ്കീർണമായ നേത്ര ശസ്ത്രക്രിയകൾക്കടക്കം നൂതന ചികിത്സ രീതികൾക്ക് ഈ സംവിധാനം സഹായകമാകുമെന്ന് സഹസ്ഥാപകരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. രോഗികൾക്ക് മെച്ചപ്പെട്ട ശസ്ത്രക്രിയ അനുഭവങ്ങളും ഫലങ്ങളും നൽകുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ‘വിസുമാക്സ് 800’ എന്ന മെഷീൻ ഒരുക്കിയിരിക്കുന്നതെന്ന് സീനിയർ കൺസൾട്ടന്റ്റ്റും സഹസ്ഥാപകയുമായ ഡോ. നൈല അൽ ഹാർത്തി പറഞ്ഞു.അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾ എത്തിക്കുന്നതിൽ സ്ഥാപനത്തിന്റെ സ്ഥിരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സംവിധാനവും ഒരുക്കിയിരിക്കുന്നതെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസനും മൊയ്തീൻ ബിലാലും അഭിപ്രായപ്പെട്ടു.ചടങ്ങിൽ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് സി ഇ ഓ സമീർ പി ടി , കമ്പനി പ്രധിനിതികളായ ആൽവിൻ ജോർജ് ,ജേക്കബ് ഉമ്മൻ, ബിജു രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.