മസ്കറ്റ്.സലാലയില്‍നിന്ന് 594 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനം വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.02ന് ആണ് ഉണ്ടായത്. അബിക്കടലില് 32 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.