ഈ വർഷം നവംബർ 31 നും ഡിസംബർ 18 നും ഇടയിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2022 ന്റെ ആരാധകരെ സ്വീകരിക്കാൻ ഒമാനിലെ വ്യോമയാന മേഖല ഒരുങ്ങുകയാണ്.. 2022 ലോകകപ്പിൽ പങ്കെടുക്കാൻ ഫിഫ കാർഡ് കൈവശമുള്ള ഏതൊരു അന്താരാഷ്‌ട്ര ആരാധകനും സുൽത്താനേറ്റ് ഓഫ് ഒമാൻ സന്ദർശിക്കാം എന്നും .. ഫിഫ കാർഡ് സുൽത്താനേറ്റിലേക്കുള്ള എൻട്രി വിസയായി കണക്കാക്കും എന്നും ഒമാൻ എയർപോർട്ട് സിഇഒ ഷെയ്ഖ് അയ്മാൻ അൽ ഹൊസാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു …മസ്‌കറ്റിനും ദോഹയ്‌ക്കുമിടയിൽ പ്രതിദിന ഫ്‌ളൈറ്റുകളുടെ ശേഷി കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ..ഇതുവഴി പല രാജ്യങ്ങളിലെ പൗരന്മാർക്കും വിസ രഹിത യാത്ര ലഭ്യമാകുന്നതോടെ ഒമാൻ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാകുമെന്നും ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ സാദ അബ്ദുല്ല അൽ ഹർതി അഭിപ്രായപ്പെട്ടു ..