ഇന്ത്യയടക്കമുള്ള വിവിധ രാജ്യത്തെ പൗരൻമാർക്ക് ഒമാനിൽ പ്രവേശന വിലക്ക്

മസ്കറ്റ് : കൊറോണ യുമായി ബന്ധപെട്ട് ഗൾഫ് മേഘലയിൽ രൂപപെട്ട ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണ ങ്ങൾക്ക് ഒരുങ്ങി ഒമാൻ.പ്രതിരോധ പ്രവർത്തനങളുടെ സുപ്രീം കമ്മറ്റിയാണ് സുപ്രധാന തീരുമാനം ഇറക്കിയത്.ഒമാൻ ആഭ്യന്തര മന്ത്രി സയ്ദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ചേയർമാനായ കമ്മിറ്റിയാണ് ഈ തീരുമാനം കൈ കൊണ്ടത്.

സുപ്രധാന തീരുമാനങൾ

1. ഒമാനിലേക്ക് ജി.സി.സി പൗരൻമാർ ഒഴുകയുള്ള ആർക്കും പ്രവേശനം അനുവദിക്കില്ല.

2. ഒമാനിലെക്ക് കര, കടൽ, ആകാശമാർഗം പ്രവേശിക്കുന്നവർ 14 ദിവസം കൊറന്റ്യൻ ചെയ്യപെടും.സ്വദേശികൾ അടക്കം.

3. പൊതു പാർക്കുകളും പൂന്തോട്ടങളും അടച്ചിടും.

4.വെള്ളിയാഴ്ച്ചയിലുള്ള ജുമാ നമസ്കാരം താൽകാലികമായി നിർത്തി വെക്കും.

5.വിവാഹം ഉൾപെടെയുള്ള ആഘോഷ പരുപാടികൾ താൽകാലികമായി നിരോധിച്ചു.

2020 മാർച്ച്  17 മുതൽ ഇത് നടപ്പിൽ വെരുമെന്നും കമ്മറ്റി അറിയിച്ചു.എന്നാൽ എത്ര ദിവസത്തേക്കാണന്ന് ഈ കർശനനിർദേശങ്ങൾ എന്ന് വെക്തമാക്കിയിട്ടില്ല. വൈറസ് കുടുതൽ പേരിലെക്ക് പകരാതിരിക്കാൻ ലക്ഷ്യം വെച്ചാണ് ഒമാൻ കടുത്ത നിയന്ത്രണത്തിലെക്ക് പോകുന്നത്. ഒമാനിൽഇതുവരെ 21 പേർക്കാണ് കൊവിഡ് 19 റിപ്പോർട്ട് ചെതിയ്രിക്കുന്നത്. ജിസിസിയിലെ തന്നെ എറ്റവും കുറഞ നിരക്കാണ് ഇത്.