ഒമാൻ വാഹനാപകടം..നാലു വയസ്സുകാരി മരണമടഞ്ഞു

ഒമാൻ : സലാലയിൽ നിന്നുമുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ ഹയറ (4) യാണ് മരണപ്പെട്ടത്.ആദമിൽ വെച്ച് കനത്ത കാറ്റിൽ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ജസാ ഹയറ പുറത്തേക്ക് തെറിച്ച് വീഴുകായായിരുന്നു. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ ചികിത്സയിലാണ്…അതേസമയം കനത്ത കാറ്റുമൂലം റോഡിൽ മണൽ കൂനകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.