മസ്കറ്റ് :ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സിവിൽ ഡിഫൻസ് ബോധവൽക്കരണത്തെ കുറിച്ചുള്ള പ്രദർശനം ദോഹാർ ഗവർണറേറ്റിലെ സലാലയിൽ ആരംഭിച്ചു.ഇന്ന് തുടങ്ങിയ പ്രദർശനം ആഗസ്ത് 10 വരെ തുടരും. സലാല ഗാർഡൻസ് മാളിലെ എക്‌സിബിഷൻ ഹാളിൽ ആണ് പ്രദർശനം നടക്കുന്നത്. ദോഫാർ പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ.അബ്ദുല്ല ബിൻ അലി അൽ അമ്രിയുടെ നേതൃത്വത്തിൽ ആണ് പ്രദർശനം നടക്കുന്നത് .സിവിൽ ഡിഫെൻസിന്റെ ആംബുലൻസ് സാങ്കേതിക വിദ്യകളിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം സുരക്ഷ, അടിയന്തര തയ്യാറെടുപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശനത്തിലുണ്ട്. വരും ദിവസങ്ങളിൽ സന്ദർശകർക്കായി വൈവിധ്യമാർന്ന സംവേദനാത്മക പ്രവർത്തനങ്ങളും പ്രദർശനത്തിൽ ഉണ്ടായിരിക്കും.