അടിയന്തര സാഹചര്യങ്ങൾക്കായി ഒമാൻ സിവിൽ ഡിഫെൻസ് വിഭാഗം ‘Nidaa / CDAA’ ആപ്പ് പുറത്തിറക്കി

ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ്   “Nidaa/CDAA” എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയത് , ഈ ആപ്ലിക്കേഷൻ മുഖേന ഒമാനിലെ  പൗരന്മാരെയും താമസക്കാരെയും ആശങ്കപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ   സിവിൽ ഡിഫെൻസിലേക്ക് വിവരങ്ങൾ നൽകാൻ പ്രാപ്തരാക്കുന്നു ..പ്രധാനമായും “Nidaa/CDAA” ആപ്ലിക്കേഷനിലൂടെ ഒറ്റ ക്ലിക്കിലൂടെ ആംബുലൻസ് (SOS) സംവിധാനം ഉപയോഗിക്കുന്ന ആളുകളിലേക്ക്  വിവരങ്ങൾ  എത്തിക്കുന്നു . സംസാരിക്കാൻ കഴിയാത്ത ആളുകളെയോ കേൾവി വൈകല്യമുള്ള ആളുകളെയോ ലക്ഷ്യമിട്ടാണ്  ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്