ഒമാനിലെ കോവിഡ്​ ബാധിതരുടെഎണ്ണം 1019 ആയി

മസ്​കറ്റ് : ഒമാനിൽ 109 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. ഇതിൽ 635 പേർ വിദേശികൾ ആണ്. രോഗം സുഖപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയർന്നു. 45 പേർ കൂടി സുഖപ്പെട്ടതോടെ രോഗ​ മുക്​തരായവരുടെ എണ്ണം 176 ആയി. നാലു പേർ മരണപ്പെടുകയും ചെയ്​തു. എന്നാൽ ജലാൻ ബുആലിയിൽ 12 പേർക്ക് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തതോടെ ജലാൻ ബു അലി പൂർണമായും ഐസുലേറ്റ് ചെയ്തു. ഏപ്രിൽ 20 മുതൽ 30 വരയുള്ള കാലയളവിൽ ആയിരിക്കും വൈറസ് വ്യാപനത്തിന്റെ തോത് കൂടാൻ സാധ്യത എന്നും ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞു.