മസ്കറ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 10 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 502 ആയി. 354 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 289 പേർ സ്വദേശികളാണ്. ഇതോടെ ഒമാനിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81067 ആയി. 1353 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 72263 ആയി. 46 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 498 ആയി. ഇതിൽ 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്