ഒമാനിൽ രോഗികളുടെ എണ്ണം 910 ആയി : 97 പുതിയ കേസുകൾ

മസ്​കറ്റ് : ഒമാനിൽ 97 പേർക്ക്​ കൂടി കോവിഡ്​ 19. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 910 ആയി ഉയർന്നു. രോഗ മുക്തരായവരുടെ എണ്ണം 131 ആയി ഉയർന്നിട്ടുണ്ട്​. രണ്ട്​ വിദേശികളടക്കം നാലു പേർ മരണപ്പെടുകയും ചെയ്​തു. നാലു പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ച 97 പേരിൽ 86 പേരും മസ്​കത്ത്​ മേഖലയിൽ നിന്നുള്ളവരാണ്​. മൊത്തം 744 പേരാണ്​ മസ്​കത്തിലെ അസുഖ ബാധിതർ.77 പേരാണ്​ ഇവിടെ രോഗ മുക്​തരായത്​. ദാഖിലിയ മേഖലയിലെ കോവിഡ്​ ബാധിതർ 44 ആയി ഉയർന്നു.ഇവിടെ 20 പേരാണ്​ സുഖപ്പെട്ടത്​.