മസ്കറ്റ് : മസ്‌ക്കറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 18, 000 കടന്നു. നിലവിൽ 18, 365 പേർക്കാണ് ഗവർണറേറ്റിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 7, 851 പേർ രോഗമുക്തരാകുകയും, 87 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 10, 427 പേരാണ് ചികിത്സയിൽ തുടരുന്നത്. സുൽത്താനേറ്റിലെ ആകെ രോഗബാധിതരിൽ 73 ശതമാനവും, മരണപ്പെട്ടവരിൽ 76 ശതമാനവും മസ്ക്കറ്റിലാണ്.ബൗഷറിൽ ഇന്ന് 146 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിലായത്തിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 4, 944 ആയി.സീബിൽ 131 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെ, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6, 041 ആയി. മത്രയിൽ ഇതുവരെ
5,866 പേർക്കാണ് കോവിഡ് ബാധ ഉണ്ടായിട്ടുള്ളത്. ഇന്ന് 121 പേർക്കും വിലായത്തിൽ രോഗം സ്ഥിരീകരിച്ചു. മത്രയിലും, സീബിലും ഓരോ മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർക്കയിൽ 3 പേരും, നിസ്വയിൽ ഒരാളുമാണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്. ആറു മലയാളികൾ കോവിഡ് ചികിത്സയിൽ ഇരിക്കെ മരിച്ചിരുന്നു രണ്ടുപേർക്ക് മരണ ശേഷം കോവിഡ് ആണെന്ന് തെളിഞ്ഞിരുന്നു.
സൗത്ത് ബാത്തിന – 1733
നോർത്ത് ബാത്തിന – 1680
അൽ ദാഖിലിയ – 944
അൽ വുസ്ത – 919
സൗത്ത് ശർഖിയ – 557
നോർത്ത് ശർഖിയ – 376
ബുറൈമി – 266
അൽ ദാഖിറാ – 210
ദോഫർ – 208
മുസന്ദം – 11എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കോവിഡ് ബാധിതരുടെ എണ്ണം.