ഒമാനിൽ 1389 പുതിയ രോഗികൾ; മരണം 14

മസ്​കറ്റ്: ഒമാനിൽ ചൊവ്വാഴ്​ച 1389 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 59568 ആയി. 4044 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1050 പേർ സ്വദേശികളും 339 പേർ പ്രവാസികളുമാണ്​. 730 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 37987 ആയി. 14 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്​തു. ഇതാദ്യമായാണ്​ ഇത്രയധികം പേർ ഒരു ദിവസം മരണപ്പെടുന്നത്​. ഇതോടെ മരണ സംഖ്യ 273 ആയി. ഇതുവരെ മരണപ്പെട്ടതിൽ 138 പേർ സ്വദേശികളും 135 പേർ പ്രവാസികളുമാണ്​. 79 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 514 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 149 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.21308 പേർ നിലവിൽ അസുഖബാധിതരാണ്​.പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന്​ മസ്​കത്തിനെ പിന്തള്ളി വടക്കൻ ബാത്തിന മുന്നിലെത്തി. 419 പേർക്കാണ്​ വടക്കൻ ബാത്തിനയിൽ രോഗം സ്​ഥിരീകരിച്ചത്​. മസ്​കത്തിൽ 405 പുതിയ രോഗികളാണ്​ ഉള്ളത്​. ഇതോടെ വടക്കൻ ബാത്തിനയിലെ മൊത്തം രോഗികളുടെ എണ്ണം 7949ഉം മസ്​കത്തിലേത്​ 34044ഉം ആയി. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സീബിൽ തന്നെയാണ്​ ഇന്നും കൂടുതൽ രോഗികൾ. 196 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. സുഹാറിൽ 153ഉം ബോഷറിൽ 107ഉം ബർക്കയിൽ 103ഉം പുതിയ രോഗികൾ ഉണ്ട്​.മരണപ്പെട്ടതിൽ 162 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.