മസ്കറ്റ്: ഒമാനിൽ 852 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 27670 ആയി. 3317 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 484 പേർ പ്രവാസികളും 368 പേർ സ്വദേശികളുമാണ്. 710 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 13974 ആയി. ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 125 ആയി. 13571 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 55 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 389 ആയി. ഇതിൽ 102 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 527 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 19935 ആയി.10131 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 94 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. സീബ് വിലായത്തിൽ തന്നെയാണ് ഇന്ന് കൂടുതൽ രോഗികൾ. 215 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മത്രയിൽ 75 പുതിയ രോഗികളാണ് ഉള്ളത്.