മസ്കറ്റ്: ഒമാനിൽ 12 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.(30-03 -20) ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 179 ആയി ഉയർന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ 29 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കെടുമ്പോൾ മസ്കറ്റാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ എന്നിവയാണ് തൊട്ടുപിന്നിൽ.29-പേർ ഇതിനോടകം പൂർണ രോഗമുക്തി നേടി യിട്ടുണ്ട്.