മസ്കറ്റ്: ഒമാനിൽ 175 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3399 ആയി. പുതിയ രോഗികളിൽ 123 പേർ വിദേശികളും 52-പേർ സ്വദേശികളുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1117 ആയി ഉയർന്നിട്ടുമുണ്ട്. 2265 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 133 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2476 ആയി. 646 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.