ഇന്ന് പുതിയ 174 കോവിഡ് കേസുകൾ ( മെയ് -11)

മസ്​കറ്റ്: ഒമാനിൽ 174 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3573 ആയി. പുതിയ രോഗികളിൽ 138 പേർ വിദേശികളും 36-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം1211 ആയി ഉയർന്നിട്ടുമുണ്ട്​. ഇന്നുമാത്രം 94 പേർ സുഖംപ്രാപിച്ചിട്ടുണ്ട്.2362 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 133 പേർ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.