മസ്കറ്റ്: ഒമാനിൽ 322 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1303 ആയി ഉയർന്നിട്ടുമുണ്ട്. ഇന്നുമാത്രം ൧൪ പേർ സുഖംപ്രാപിച്ചിട്ടുണ്ട്. 3038 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു.