ഇന്ന് പുതിയ 284 കോവിഡ് കേസുകൾ ( മെയ് -15)

മസ്​കറ്റ്: ഒമാനിൽ 284 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 4625 ആയി. പുതിയ രോഗികളിൽ 204 പേർ വിദേശികളും 80-പേർ സ്വദേശികളുമാണ്​. രോഗമുക്​തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നിട്ടുമുണ്ട്​. ഇന്നുമാത്രം 47 പേർ സുഖംപ്രാപിച്ചിട്ടുണ്ട്. 3275 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​.

ഒമാനിൽ കൊവിഡ് മരണം 19 ആയി

മസ്കറ്റ് : ഒമാനിൽ ഇന്ന് ഒരു സ്വദേശി കൂടി കൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചു. 36 വയസുള്ള സ്വദേശിയാണ് മരണ പെട്ടത്. ഇതോടെ കൊവിഡ് ബാധയെറ്റ് ഒമാനിൽ മരിച്ചവരുടെ എണ്ണം 19 ആയി. കഴിഞ്ഞ ദിവസം 31 കാരനായ ഒരു മലയാളി മരണപെട്ടിരുന്നു.